പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

Rijisha M.| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (08:39 IST)
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ പരോക്ഷമായി പിന്തുണച്ച് സിനിമയിലെ വനിതാ കൂട്ടായ്‌മ. കഴിഞ്ഞ ദിവസം പാർവതി തിരുവോത്ത് തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്ല്യൂസിസിയും രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ നിലപാട് ഫേസ്‌ബുക്ക് വഴിയാണ് അവർ അറിയിച്ചിരിക്കുന്നത്.

'വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. #ഭരണഘടനക്കൊപ്പം'- അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ശബരിമല എന്ന വാക്ക് പറഞ്ഞിട്ടില്ലെങ്കിലും ശബരിമലയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ വനിതാ കുട്ടായ്മ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തൽ‍. കുറിപ്പിന് താഴെ വിമർശകരായി ധാരാളം പേർ എത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :