അനുബന്ധ വാര്‍ത്തകള്‍
- പ്രായത്തെച്ചൊല്ലി തർക്കം; പ്രതിഷേധക്കാർ തടഞ്ഞ സ്ത്രീ ദർശനം നടത്തി, 52 വയസ്സായ ലളിത ശബരിമലയിലെത്തിയതിന് പിന്നാലെ വലിയ നടപ്പന്തലില്‍ സംഘർഷം
- മുഖ്യമന്ത്രിയെ കഴുത്തറുത്ത് കൊന്നാല്‍ ജീവപര്യന്തമോ തൂക്കുകയറോ? - ഫേസ്ബുക്കില്‍ കൊലവിളി പോസ്റ്റുമായി ബിജെപി പ്രവര്ത്തകന്
- ശ്രീധരൻ പിള്ളയ്ക്ക് പണികൊടുത്തത് യുവമോർച്ച നേതാവ്?
- സുരേന്ദ്രനൊപ്പം 4 യുവതികള്‍ ശബരിമലയിലെത്തും; ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരെ ആക്രമിക്കും, സംസ്ഥാനവ്യാപകമായി കലാപത്തിന് ബിജെപി ശ്രമം - കൈരളി ചാനലിന്റെ റിപ്പോര്‍ട്ട്
- 'ശബരിമല വിഷയം സുവർണ്ണാവസരമായിരുന്നു, നമ്മൾ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു'
'ആർത്തവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണം എന്ന് തോന്നിയാൽ പോകും': പാർവതി തിരുവോത്ത്
'ആർത്തവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണം എന്ന് തോന്നിയാൽ പോകും': പാർവതി തിരുവോത്ത്
ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. അതേസമയം ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും എന്നും നടി വ്യക്തമാക്കി.
ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.