രണ്ട് ദിവസത്തെ കറക്കം, ഉറക്കവും ഭക്ഷണവും ട്രെയിനിൽ, ഫ്രഷ് ആയത് പ്ലാറ്റ്മോഫിലെ വാഷ് റൂമിൽ; വിഷ്ണുപ്രിയയുടെ ആ യാത്ര ഇങ്ങനെ

Last Updated: വ്യാഴം, 6 ജൂണ്‍ 2019 (12:12 IST)
ദിവസങ്ങൾക്ക് മുൻപാണ് വയനാട് സ്വദേശിനിയായ വിഷ്ണുപ്രിയയെ ട്രെയിനിൽ നിന്നും കാണാതായത്. അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽ‌വേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലായിരുന്നു പെൺകുട്ടിയെ കണ്ടെത്താൻ റെയിൽ‌വേ പൊലീസിനെ സഹായിച്ചത്.

മൊബൈൽ ഫോൺ പിടിച്ച് വാങ്ങിയതിൽ പ്രതിഷേധിച്ച് അച്ഛനോടും അമ്മയോടും പിണങ്ങി, വൈരാഗ്യം തീർക്കാനാണ് വീടു വിട്ടിറങ്ങിയതെന്ന് പൊലീസിനു മൊഴി നൽകി. വിഷ്ണുപ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തെ എതിർത്ത അച്ഛനുമായി പെൺകുട്ടി മിക്കദിവസവും വഴക്കിടുക പതിവായിരുന്നു. ചോറ്റാനിക്കര ആയിരുന്നപ്പോഴും ഇതേ കാര്യത്തിൽ അമ്മയുമായി വഴക്കിട്ടിരുന്നു. അമ്മയ്ക്ക് മനപൂർവ്വം ടെൻഷൻ നൽകാൻ വേണ്ടിയാണ് വിഷ്ണുപ്രിയ വീടു വിട്ടിറങ്ങിയത്.

കാണാതായ 2 ദിവസവും പെൺകുട്ടി ട്രെയിനിൽ തന്നെയായിരുന്നു. ഉറക്കവും ഭക്ഷണവും ട്രെയിനിനകത്തും ഫ്രഷ് ആകുന്നത് റെയിൽ‌വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിലെ വാഷ് റൂമിലും ആയിരുന്നു. ചോറ്റാനിക്കര - കോഴിക്കോട്, കോഴിക്കോട് - കോച്ചി, കൊച്ചി - തിരുവനന്തപുരം, തിരുവനന്തപുരം - കൊല്ലം എന്നിങ്ങനെയായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് റെയിൽ‌വേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :