ക്ഷേത്രത്തില്‍ കയറിയെന്ന്; ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചു, വീഡിയോ എടുത്തു - 4 പേര്‍ അറസ്‌റ്റില്‍

  dalith boy , police , cast issues , brutally beaten , ദളിത് , പീഡനം , പൊലീസ് , മര്‍ദ്ദനം , ക്ഷേത്രം
ജയ്പുര്‍| Last Updated: ബുധന്‍, 5 ജൂണ്‍ 2019 (16:37 IST)
ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ദളിത് ബാലനെ ഒരു സംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയില്‍ ഈ മാസം ഒന്നാം തിയതിയാണ് മേല്‍ജാതിക്കാരായ ഒരുകൂട്ടം ആളുകള്‍ യുവാവിനെ തല്ലിച്ചതച്ചത്.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോയും ചുമത്തി. മര്‍ദ്ദനമേറ്റ യുവാവിനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഇനിയൊരിക്കലും ക്ഷേത്രത്തില്‍ കയറില്ലെന്നും ഉപദ്രവിക്കരുതെന്നും യുവാവ് പറയുന്നുണ്ട്. കരഞ്ഞപേക്ഷിച്ചിട്ടും അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചു. കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചിലര്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്. യുവാവിന്റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :