ഫോണിൽ സംസാരിച്ചുകൊണ്ട് യുവതി ചെന്നുവീണത് ട്രെയിനിന് മുന്നിലേക്ക്, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 2 നവം‌ബര്‍ 2019 (19:45 IST)
അശ്രദ്ധമായി ഫോണിൽ സംസാരിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിലേക്ക് കയറിവന്ന യുവതി നേരെ ചെന്ന് വീണത് സ്റ്റേഷനിലേക്ക് അടുക്കുന്ന ട്രെയിനിന് മുന്നിലേക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. സ്പെയിനിലെ മെട്രോ ഡി മാഡ്രിഡ് ഓഫീഷ്യൽ ട്വിവിറ്റർ അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

നോർത്തേൻ മാഡ്രിഡിലെ എസ്ത്രേച്ചോ സ്റ്റേഷനിലാണ് സംഭവം. ഫോണിൽ സാംസാരിച്ച് അശ്രദ്ധമായി വന്ന യുവതി റെയി‌വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് അടുക്കുന്ന ട്രെയിനിനെ വീഡിയോയിൽ കാണം. യുവതി ട്രാക്കിലേക്ക് വീണതോടെ രക്ഷികാൻ മറ്റുയാത്രക്കർ ഓടിയെത്തുന്നത് വരെ മാത്രമേ വീഡിയോയിൽ ഒള്ളു.

മറ്റു യാത്രക്കാർ ട്രയിൻ അടുത്തെത്തുന്നതിന് മുൻപ് അതിവേഗം യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു എന്നണ് വിവരം. യുവതിയുടെ പരിക്കുകൾ സാരമുള്ളതല്ല എന്ന് അധികൃതർ വ്യക്തമക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :