'എന്റെ അമ്മയ്ക്ക് വരനെ വേണം',യുവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 2 നവം‌ബര്‍ 2019 (18:07 IST)
50 വയസുള്ള വരനെ തേടിയുള്ള യുവതിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ. യുവതിക്ക് വേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. അമ്മക്ക് വേണ്ടിയാണ് ആസ്ത വർമ എന്ന യുവതി വരനെ തേടുന്നത്. അമ്മക്ക് വരനെ തേടിയ മകളെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

'സുന്ദരനായ 50 വയസുകാരനെ അമ്മക്കുവേണ്ടി വരനായി തേടുന്നു. വെജിറ്റേറിയനായിരിക്കണം. മദ്യപാനം പാടില്ല. നല്ല രീതിയിൽ ജീവിക്കുന്നവരായിരിക്കണം'. എന്നാണ് അമ്മയോടൊപ്പമുള്ള സെൽഫി പങ്കുവച്ചുകൊണ്ട്. ആസ്ത വർമ ട്വീറ്റ് ചെയ്തത്. ഇതോടെ ട്വീറ്റ് സോഹ്യൽമീഡിയ ഒന്നടങ്കം ഏറ്റെടുത്തു.

ഒക്റ്റോബർ 31നാണ് തന്റെ അമ്മക്ക് ഇനിയുള്ള കാലം കൂട്ടുതേടി യുവതി ട്വീറ്റ് ചെയ്തത്. 28,000ഓളം ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്. 11,000ലധികം ആളുകൾ കമന്റുകളുമായി എത്തി. ട്വീറ്റിൽ പറഞ്ഞ യോഗ്യതയുള്ള ചിലരെ ടാഗ് ചെയ്ത് നൽകുക കൂടി ചെയ്തു പോസ്റ്റിനോട് പ്രതികരിച്ച ചിലർ. അമ്മക്ക് വിവാഹം ആലോചിക്കുന്ന മകളെ കുറിച്ച് അഭിമാനം തോന്നു എന്നാണ് പലരും ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :