മണിക്കൂറിൽ 1,609 കിലോമീറ്റർ വേഗത്തിൽ പറപറക്കാൻ വിമാനത്തിന്റെ യന്ത്രം ഘടിപ്പിച്ച കാർ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 2 നവം‌ബര്‍ 2019 (18:40 IST)
കാഴ്ചയിൽ തന്നെ സംശയം തോന്നും ഇത് വിമാനമാണോ അതോ കാറാണോ. കാറ് തന്നെയാണ്. പക്ഷേ ഘടിപ്പിച്ചിരിക്കുന്നത് വിമാനത്തിന്റെ ജെറ്റ് എഞ്ചിനാണെന്ന് മാത്രം. മണിക്കൂറിൽ ആയിരം മൈൽ അതായത് 1,609 കിലോമീറ്റർ ദൂരം താണ്ടാനുള്ള വേഗത കൈവരിക്കുന്നതിനാണ് വിമാനത്തിന്റെ എഞ്ചിൻ ഘടിപ്പിച്ച് ബ്ലഡ് ഹോണ്ട് എന്ന കാറിന് രൂപം നൽകിയിരിക്കുന്നത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്. നാലാമത്തെ പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 334 മൈൽ വേഗത കൈവരിക്കാൻ വാഹനത്തിന് സധിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഇത് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റിന്റെ എഞ്ചിനാണ് ബ്ലഡ് ഹോണ്ട് സൂപ്പർ സോണിക് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്.

22 വര്‍ഷം മുമ്പ് ബ്രിട്ടീഷ് വ്യോമസേനയിലെ വിംങ് കമാന്ററായ ആന്‍ഡി ഗ്രീന്‍ സ്ഥാപിച്ച മണിക്കൂറില്‍ 768 മൈൽ എന്ന കരയിലെ വേഗത റെക്കോർഡ് മറികടക്കുന്നതിനാണ് ഇത്തരം ഒരു സൂപ്പർ സോണിക് കാറിന് രൂപം നൽകിയിരിക്കുന്നത്. എന്നാൽ അത് അത്ര എളുപ്പമായിരിക്കില്ല സ്വന്തം റെക്കോർഡ് തിരുത്താൻ ഗ്രീനും അടുത്ത വർഷം ദക്ഷിണാഫ്രിക്കയിലെ റേസിംഗ് ട്രാക്കിൽ എത്തുന്നുണ്ട്. മത്സരത്തിനായി 10 മൈൽ നീളത്തിലുള്ള റേസിംഗ് ട്രാക്കാണ് നിർമ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :