1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Vani Vishwanath in Telugu politics

ടിഡിപി സ്ഥാനാർത്ഥിയായി വാണിവിശ്വനാഥ് രാഷ്‌ട്രീയത്തിലേക്ക്; മത്സരിക്കുന്നത് ടിആര്‍എസിന്റെ എംഎല്‍എ കൂടിയായ നടി റോജക്കെതിരെ

ടിഡിപി സ്ഥാനാർത്ഥിയായി വാണിവിശ്വനാഥ് രാഷ്‌ട്രീയത്തിലേക്ക്; മത്സരിക്കുന്നത് ടിആര്‍എസിന്റെ എംഎല്‍എ കൂടിയായ നടി റോജക്കെതിരെ

വാണിവിശ്വനാഥ്
തെലങ്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളികളുടെ സ്വന്തം വാണി വിശ്വനാഥും. മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ സിനിമകൾ നൽകിയ താരം ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനി‌ൽക്കുകയായിരുന്നു. എന്നാൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത് വളരെ അപ്രതീക്ഷിതമായും. അതുകൊണ്ടുതന്നെയാണ് തെലങ്കാന തെരഞ്ഞെടുപ്പ് മലയാളികൾക്ക് ഇഷ്‌ട വിഷയമാകുന്നതും.
 
രുകാലത്ത് എന്‍ടിആറിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ വാണി വിശ്വനാഥ് മത്സരിക്കുക വൈഎസ്‌ആര്‍ കോണ്‍ഗ്രസിലെ എംഎല്‍എ ആയ നടി റോജയ്‌ക്കെതിരെ ആയിരിക്കും. ടിഡിപി വിട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന റോജയെ എങ്ങനെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ടിആറിന്റെ പഴയ കാല നായിക എന്ന നിലയില്‍ പ്രശസ്തയായ വാണി വിശ്വനാഥിനെ തെലുങ്ക് മക്കള്‍ക്ക് മുന്നില്‍ ടിഡിപി അവതരിപ്പിക്കുന്നത്. 
 
റോജ എംഎല്‍എ ആയ നഗരി മണ്ഡലത്തില്‍ ടിഡിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിക്കുന്നതായാണു വാണി അറിയിച്ചത്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം വാണിയുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇന്നലെയാണ് വാണി മത്സരിക്കാമെന്ന് ടിഡിപി അണികള്‍ക്ക് വാക്കു നൽകിയത്.
അടുത്ത ലേഖനം
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും