1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Sabarimala

ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം

വാർത്ത
ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണവുമായി ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം പറഞ്ഞു. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണ്. സ്ത്രീകള്‍ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം സര്‍ക്കാരിന് തലവേദനയാകാമെന്നും കൈതപ്രം പറഞ്ഞു.
 
അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നും പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും പിൻ‌മാറിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടേ പ്രതികരണം. ഇനി ചർച്ചക്ക് വന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്തി പറഞ്ഞു. 
About Writer
Sumeesh
അടുത്ത ലേഖനം
സംസ്ഥാനത്ത് മഴ കുറഞ്ഞു; ഭീതിയൊഴിഞ്ഞതോടെ ഇടുക്കി ഡാം അടച്ചു