കോടികള്‍ സ്വന്തമാക്കി കോഹ്‌ലി; ക്രിസ്‌റ്റ്യാനോ മെസിക്ക് പിന്നില്‍ - ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പുറത്ത്

കോടികള്‍ സ്വന്തമാക്കി കോഹ്‌ലി; ക്രിസ്‌റ്റ്യാനോ മെസിക്ക് പിന്നില്‍ - റിപ്പോര്‍ട്ട് പുറത്ത്

  virat kohli , forbes , mesi , messi , highest-paid athletes , Floyd Mayweather , Maria Sharapova , ഫോബ്‌സ് മാഗസി, വിരാട് കോഹ്‌ലി , റോജർ ഫെഡറർ , കോഹ്‌ലി
മുംബൈ| jibin| Last Updated: ബുധന്‍, 6 ജൂണ്‍ 2018 (13:09 IST)
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും. ഫോബ്‌സ് മാഗസിനാണ് 100 വിലപിടിച്ച കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

പട്ടികയില്‍ 83മത് സ്ഥാനത്താണ് കോഹ്‌ലിയുള്ളത്. ഇടിക്കൂട്ടിലെ ഇതിഹാസമായ ഫ്ളോയിഡ് മെയ്‌വതറാണ് പ്രതിഫലത്തിൽ ഒന്നാമത് നില്‍ക്കുന്നത്. 275 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.

ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി (111 മില്യണ്‍ ഡോളര്‍) രണ്ടാമതും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ (104 മില്യണ് ഡോളര്‍‍) മുന്നാമതുമാണ്. ബ്രസീല്‍ താരം നെയ്‌മര്‍ (90മില്യണ്‍ ഡോളര്‍) അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍ ടെന്നീസ് താരം ഏഴാമതാണ് (77.2 മില്യൺ ഡോളര്‍).

പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും ബാസ്‌ക്കറ്റ് ബോള്‍, ബെയ്‌സ് ബോള്‍, ഗോള്‍‌ഫ്, ടെന്നീസ് താരങ്ങളാണ്. അതേസമയം, ആദ്യ നൂറില്‍ ഒരു വനിതാ കായിക താരം പോലും ഇടം നേടിയിട്ടില്ല. വരുമാനത്തിനൊപ്പം
ജനപ്രീതിയിലും കോഹ്‌ലിയുടെ ഗ്രാഫ് കുത്തനെ ഉയർന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :