വടകരയിൽ K മുരളീധരന്റെ പോസ്റ്റർ കണ്ടു ധർമ്മസങ്കടത്തിലായ മമ്മൂട്ടിയും മോഹൻലാലും !

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (09:17 IST)
തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളമിപ്പോൾ. യു ഡി എഫും എൽ ഡി എഫും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബിജെപിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. ഇതോടെ ട്രോളന്മാരും സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

വടകരയിൽ മത്സരിക്കാനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥി ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. സിനിമ പോസ്റ്ററുകളിൽ കിടിലൻ അടിക്കുറുപ്പുകളുമായാണ് കെ മുരളീധരൻ എത്തുന്നത്. പുലിമുരുകൻ ആയും ‘മുരളിരാജ ‘ ആയുമൊക്കെയാണ് മുരളീധരൻ എത്തുന്നത്.

ഇപ്പോൾ ആളുകളിലേക്ക് ഏറ്റവും വേഗം എത്താനുള്ള മാർഗം തന്നെ ട്രോളുകൾ ആണ്. രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പിലും ട്രോളുകൾ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. എന്തായാലും തിരഞ്ഞെടുപ്പ് കാലം ട്രോളന്മാർക്ക് ചാകരയാകുമെന്നു ഉറപ്പാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :