വടക്കനെ ‘തെക്കോട്ട്’ പറപ്പിച്ച് കണ്ണന്താനം, ‘ഹോട്ട് സീറ്റ്’ സ്വന്തമാക്കി സുരേന്ദ്രൻ - അങ്കത്തിനൊരുങ്ങി ബിജെപി!

Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (16:40 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി പട്ടികയ്ക്ക് അന്തിമരൂപമായതായി സൂചന. ആര്‍എസ്എസ് ഇടപെടലിലൂടെ പത്തനംതിട്ടയെന്ന ഹോട്ട് സീറ്റ് കെ സുരേന്ദ്രന് തന്നെ ലഭിച്ചു. പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനായി പിടിവാശി തുടർന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിളള മത്സരിക്കേണ്ടന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചന.

ശ്രീധരൻപിളള മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെയാണ് ഇവിടെ സുരേന്ദ്രന് വഴിയൊരുങ്ങിയത്. പത്തനം‌തിട്ട തന്നെ വേണമെന്ന വാശിയിലായിരുന്നു പിള്ളയും സുരേന്ദ്രനും. സ്ഥാനാർത്ഥി പട്ടികയിൽ നേരത്തെ ഉയർന്ന് വന്നിരുന്ന പേരുകൾ ഇപ്പോൾ പുറത്തായി. ശ്രീധരന്‍ പിള്ളയെ പടിക്ക് പുറത്ത് നിര്‍ത്തിയ പട്ടികയില്‍ മറ്റ് രണ്ട് പേര്‍ കൂടി പുറത്തായി.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ കേന്ദ്രം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷായുക്കു കൈമാറി. ഇന്നുവൈകിട്ടോ നാളയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ മത്സര രംഗത്തുണ്ടാകും. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. പാലക്കാടാണ് മത്സരിക്കാൻ ലഭിക്കുന്നതെങ്കിൽ മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു ശോഭാ സുരേന്ദ്രൻ.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ തൃശ്ശൂരും എറണാകുളവുമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ തൃശ്ശൂര്‍ ബിഡിജെഎസിന് ലഭിച്ചു. അതേസമയം എറണാകുളത്തിനായി വടക്കന്‍ പിടി മുറുക്കിയെങ്കിലും
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം വിട്ടുനൽകില്ലെന്ന് ഉറപ്പിച്ചു. ഇതോടെ, വടക്കനെ കൊല്ലത്തായിരിക്കും മത്സരിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :