മത്സരിക്കാനില്ല; ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക: മായാവതി

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടയിലാണ് മായാവതിയുടെ സുപ്രധാന പ്രഖ്യാപനം

Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (13:59 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും സീറ്റിൽ മത്സരിച്ചാൽ ആ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ഇതു സഖ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥിയാവാനില്ല എന്ന് മായാവതി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടയിലാണ് മായാവതിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിൽ 38 സീറ്റുകളിൽ ബിഎസ്പിയും 37 സീറ്റുകളിൽ എസ്പിയും മത്സരിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചിരുന്നു. മായാവതി ഉൾപ്പെടെയുളള ബിഎസ്പിയിലെയും എസ്പിയിലെയും പ്രമുഖ നേതാക്കൾ മത്സരിക്കാൻ സാധ്യതയുളള ഏഴുമണ്ഡലങ്ങൾ ഒഴിച്ചിട്ടായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :