അനുബന്ധ വാര്‍ത്തകള്‍
- വുഹാനിൽ ലോക്‌ഡൗൺ പൂർണമായും പിൻവലിച്ചു, ജനങ്ങൾ പുറത്തിറങ്ങി
- പത്ത് ദിവസമായി ഗുഹയിൽ ഒളിച്ചുതാമസം, ചൈനീസ് സ്വദേശി തമിഴ്നാട്ടിൽ പിടിയിൽ
- കോവിഡ് 19: കൂടുതൽ നിയന്ത്രണങ്ങളുമായി വാട്ട്സ് ആപ്പ്, അറിയൂ !
- അനുകൂല വിധി ഉണ്ടായില്ല, ജഡ്ജിയ്ക്ക് കൊറോണ വരട്ടേയെന്ന് ശപിച്ച് അഭിഭാഷകൻ
- കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ 4 മലയാളികൾകൂടി മരിച്ചു
അനിൽ അക്കരെയുടെ വീട്ടിൽ പൂച്ചയുടെ തല, ജനങ്ങളെ ഭയപ്പെടുത്താനെന്ന് എംഎൽഎ
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ വീട്ടിൽ പൂച്ചയുടെ തല കണ്ടെത്തി. തൃശൂർ അടാട്ടുള്ള വീട്ടിലെ തൊഴുത്തിൽ മുടിവച്ചിരുന്ന പാത്രത്തിനുള്ളിലാണ് വെട്ടിമാറ്റിയ നിലയിൽ പൂച്ചയുടെ തല കണ്ടെത്തിയത്. പുലർച്ചെ വീടിന് സമീപത്ത് ഒരാൾ നിൽക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.
'പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീടാണ് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞത്. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചിലർ ശ്രമിക്കുകയാണ്' അനിൽ അക്കരെ പറഞ്ഞു.