അനുബന്ധ വാര്‍ത്തകള്‍
- വാസ്തുവും ആരോഗ്യവും, അറിഞ്ഞിരിയ്ക്കണം ഇക്കാര്യങ്ങൾ !
- നോട്ട് സീരീസിഎൻ ആദ്യ 5G സ്മാർട്ട്ഫോൺ, റെഡ്മി നോട്ട് 10 ഇന്ത്യയിലെത്തിയ്ക്കാൻ ഷവോമി !
- പിങ്ക് ബിക്കിനിയിൽ പൂളിൽ കിടന്ന് പുസ്തകം വായിച്ച് സാറാ അലി ഖാൻ, ചിത്രങ്ങൾ !
- കളിച്ചുകൊണ്ടിരിയ്ക്കെ ഒരുവയസുകാരൻ പാമ്പിനെ വിഴുങ്ങി, കുട്ടി അത്യാഹിത വിഭാഗത്തിൽ
- 'മമ്മൂട്ടിയെ പോലൊരു സൂപ്പര്‍താരത്തിന് എന്നെ കാത്തുനിന്ന് സമയംകളയേണ്ട ആവശ്യമില്ല, പറഞ്ഞ വാക്കിന് അദ്ദേഹം നല്കുന്ന വില വലുതാണ്'
സംസ്ഥാനത്ത് ശക്തമായ മഴ, കടലേറ്റ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായി. വരും ദിവസങ്ങളിലും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലക:ളിലാണ് ഇന്ന് യെല്ലൊ അലെർട്ട്.
പത്തനംതിട്ട, കോട്ടയം, അലപ്പുഴ, എറണകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിൽ ജാഗ്രത പുലർത്തണം. ബുധനാഴ്ചവരെ ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രവും മുന്നറിയിപ്പ് നൽകി.