വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (14:38 IST)
ഇന്ത്യയിൽ ഷവോമിയുടെ ഏറ്റവും വിജയകരമായ സ്മാർട്ട്ഫോൺ സീരീസ് ആണ് റെഡ്മി നോട്ട് സീരീസ്. നോട്ട് സീരീൽ വമ്പൻ ഫീച്ചറുകളുമായി മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി എത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി.
റെഡ്മി നോട്ട് 10 നെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയ്ക്കുന്നത്. 5G സ്മാർട്ട്ഫോണായി ആയിരിയ്ക്കും റെഡ്മി നോട്ട് 10 ഇന്ത്യയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ റെഡ്മി നോട്ട് സീരീസിലെ ആദ്യ 5G സ്മാർട്ട്ഫോണായിരിയ്ക്കും ഇത്. 5G പിന്തുണയുള്ള മീഡിയ ടെകിന്റെ ഡൈമന്‍സിറ്റി 820, 720 ചിപ്‌സെറ്റുകളായിരിക്കും റെഡ്മി നോട്ട് 10ന് കരുത്തുപകരുക എന്നാണ് സൂചന. നിലവില്‍ ചൈനയില്‍ മാത്രം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 10എക്‌സ് 5Gയ്ക്ക് കരുത്ത് പകരുന്നത് ഡൈമന്‍സിറ്റ് 820 എന്ന പ്രൊസസറാണ്. നോട്ട് 10ന് ൽ തന്നെ മുന്ന് സ്മാർട്ട്ഫോണുകൾ ഷവോമി ഇന്ത്യയിലെത്തിച്ചേയ്ക്കും.