അനുബന്ധ വാര്ത്തകള്
- നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി പെട്രോൽ പമ്പ് അഗ്നിഗോളമായി, വൻ അപകടം ഒഴിവാക്കിയത് യുവാവിന്റെ സാഹസിക ഇടപെടൽ !
- രണ്ട് വർഷത്തിനു ശേഷമുള്ള ആ പത്രപ്പരസ്യം എന്തിന്? ഈ യുവാക്കളെ ചോദ്യം ചെയ്തുവെന്നാണ് പൊലീസ് മുൻപ് പറഞ്ഞത്: മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ്
- കടം വാങ്ങിയ പണം തിരികെ നൽകിയില്ല; ഗുജറാത്തിൽ നാലംഗ കുടുംബത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി
- കേരളം നൽകാം എന്ന് പറഞ്ഞ വെള്ളം തമിഴ്നാട് നിരസിച്ചതിന് പിന്നിൽ ജലരാഷ്ട്രീയം ?
- ഒറ്റ ചാർജിൽ 390 കിലോമീറ്റർ സഞ്ചരിക്കും. ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് റെനോയുടെ ഇലക്ട്രിക് കാർ സോയ്
ഭാര്യമാരറിയാതെ നാലാം വിവാഹത്തിന് തയ്യാറെടുത്ത് മലയാളി, ഒടുവിൽ സംഭവിച്ചതിങ്ങനെ !
മൂന്ന് ഭര്യമാർ അറിയാതെ നാലാമത്തെ വിവാഹത്തിന് തയ്യാറെടുത്ത മലയാളി ചെന്നൈയിൽ അറസ്റ്റിലായി. 47കാരനായ കൊല്ലംസ്വദേശി അജിത് കുമാറാണ് മൂന്നാം ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഇയാൾക്ക് കേരളത്തിൽ രണ്ട് ഭാര്യമാരള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു
ചെന്നൈ നഗരത്തിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്ന അജിത് കുമാർ വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധി നഗറിലാണ് താമസിച്ചിരുന്നത് പ്രദേശവസിയായ ദേവിക എന്ന യുവതിയെ ഇയാൾ വിവഹം കഴിച്ച് താമസം ആരംഭിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു യുവതിയുമായി അജിത്കുമാർ ബന്ധത്തിലാവുകയയിരുന്നു.
ഇത് ദേവിക തിരിച്ചറിഞ്ഞതോടെ വീട്ടിൽ വഴക്കുണ്ടാകാൻ തുടങ്ങി. ഭർത്താവ് തന്നെ മർദ്ദിക്കാൻ തുടങ്ങിയതോടെ ദേവിക പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ അജിത്‌കുമാറിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാട്ടിൽ രണ്ട് ഭാര്യമാർ ഉള്ളതായും. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയിരുന്നു എന്നും പ്രതി തുറന്നു സമ്മതിച്ചത്.