എല്ലാ മാസവും കൃത്യമായി അക്കൗണ്ടിൽ പണമെത്തി; മോദിജി തരുന്നതാണെന്ന് വിചാരിച്ച് ചെലവാക്കി; പിന്നീട് സംഭവിച്ചത്!

മോദി നല്‍കിയത് ആണെന്ന് കരുതി എല്ലാ മാസവും പണം വിന്‍വലിക്കുകയും ചെയ്തു.

തുമ്പി ഏബ്രഹാം| Last Modified ശനി, 23 നവം‌ബര്‍ 2019 (09:02 IST)
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ എസ്ബിഐ അക്കൗണ്ട് ഹോർഡനായ ഹുക്കും സിങ്ങിന് ഓരോ മാസവും തന്റെ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം എത്തുന്നുണ്ടായിരുന്നു.എന്നാല്‍ ഇത് എവിടെ നിന്നാണെന്ന് അറിയുമായിരുന്നില്ല. ഈ പണം എവിടെ നിന്ന് വരുന്നു എന്നതിനെ കുറിച്ച് അയാള്‍ തല പുകച്ച് ആലോചിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ പൗരന്മാര്‍ക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ വാക്കു പാലിച്ചത് ആണെന്നാണ് ഇദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നത്. മോദി നല്‍കിയത് ആണെന്ന് കരുതി എല്ലാ മാസവും പണം വിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

അലംപുരിലെ എസ്ബിഐ ബ്രാഞ്ച് മാനേജരായ രാജേഷ് സൊങ്കറിന് പറ്റിയ അബദ്ധമാണ് ഇതിന് കാരണം. ഇദ്ദേഹം രണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് ഒരേ അക്കൗണ്ട് നമ്പരാണ്. റൂറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങിനും റോനി ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങിനും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് ഉള്ളത്. ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞിരുന്നതും ഇല്ല.

ബാങ്കില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ റൂറയ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങ് ഹരിയാനയിലേക്ക് ജോലി തേടി പോയി. തുടര്‍ന്ന് അവിടെ നിന്നും ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാള്‍ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുര്‍ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും. എന്നാല്‍ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിങിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാള്‍ അറിഞ്ഞിരുന്നതും ഇല്ല. കഴിഞ്ഞ മാസം ഹരിയാനയില്‍ നിന്നും ഹുക്കും സിങ് മടങ്ങിയെത്തി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബാങ്കില്‍ ഉണ്ടാകേണ്ട 1,40,000 രൂപയുടെ സ്ഥാനത്ത് അക്കൗണ്ടില്‍ അവശേഷിച്ചത് 35,400 രൂപ മാത്രം.

കള്ളപ്പണം പിടിച്ചെടുത്ത നരേന്ദ്ര മോദി നല്‍കുന്നതാണെന്ന് കരുതി മധ്യപ്രദേശിലെ ഹുക്കും സിങ് അക്കൗണ്ടില്‍ നിന്നും ആറുമാസം കൊണ്ട് പിന്‍വലിച്ചത് 89,000 രൂപയാണ്. വിഷയം അറിഞ്ഞ ബാങ്ക് അധികൃതര്‍ ഇത് തന്നില്‍ നിന്ന് മറച്ചുപിടിച്ചെന്നാണ് ഹരിയാനയില്‍ നിന്നുള്ള ഹുക്കും സിങ് ആരോപിക്കുന്നത്. അബദ്ധം പറ്റിയതാണെന്ന് എസ്ബിഐ അധികൃതര്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...