അയോധ്യ വിഷയത്തിൽ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണം, മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (18:46 IST)
ഡൽഹി: അയോധ്യ വിധി വരാൻ ദിവസങ്ങൾ മാത്രം ശേഷികുന്ന സാഹചര്യത്തിൽ മന്ത്രിമാർക്ക് പ്രത്യേക നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ അനാവശ്യ പ്രസ്ഥാനകൾ ഒഴിവാക്കണം എന്നും രാജ്യത്തിന്റെ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ അവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമാകണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

വിജയമോ പരാജയമോ ആയി വിഷയത്തെ നോക്കി കാണരുത്, കോടതി വിധി വരുന്ന സമയത്ത് ജനപ്രതിനിധികൾ അവരവരുടെ മണ്ഡലങ്ങളിൽ തുടരണം എന്നും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

ഈ മാസം 17ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കും. അതിന് മുൻപ് ചരിത്ര പ്രധാനമായ വിധി ഉണ്ടാകും. നീണ്ട കാലത്തെ വാദത്തിനും മധ്യസ്ഥ ചർച്ചകൾക്കും ഒടുവിലാണ് അയോഗ്യ ഭൂമി തർക്കകേസിൽ അന്തിമ വിധി വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :