ആൺകുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് 'യതീഷ് ചന്ദ്ര': കുഞ്ഞിന് പേരിട്ട കഥയുമായി സ്വാമി സന്ദീപാനന്ദ

ആൺകുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് 'യതീഷ് ചന്ദ്ര': കുഞ്ഞിന് പേരിട്ട കഥയുമായി സ്വാമി സന്ദീപാനന്ദ

Rijisha M.| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (10:13 IST)
ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ശബരിമലയിൽ വിട്ടുവീഴ്‌ചകളില്ലാതെ നിലപാടുകളിലൂടെയാണ് 'ഗുണ്ടാ പൊലീസ്' എന്ന ഇരട്ട പേരിൽ നിന്ന് മാറി ജനപ്രിയനായത്.

നിരവധിപേർ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. അതുപോലെ പരോക്ഷമായി അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ. കഴിഞ്ഞ ദിവസം ജനിച്ച ഒരു കുഞ്ഞിന് പേര് പറഞ്ഞുകൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ എന്ന് പേര് നൽകി എന്നാണ് സ്വാമി പറഞ്ഞിരിക്കുന്നത്.

ഫേസ്‌ബുക്കിലൂടെയാണ് ഗിരി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

ഇന്നലെ രാത്രി ഒരാൺ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യർത്ഥനയും സ്വാമിജി ഒരു പേര് നിർദേശിക്കണമെന്നും ഇപ്പോൾ തന്നെ ഹോസ്പിറ്റൽ രജിസ്റ്ററിൽ പേര് കൊടുക്കണമെന്നും.

ചുരുക്കി പറഞ്ഞാൽ സ്വാമിയുടെ മനസ്സിൽ നിന്ന് ആൺ കുട്ടിക്ക് ചേർന്ന നല്ലൊരു പേര് ഉടനെ പറയാൻ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല;
അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;
#ആൺ കുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് “യതീഷ് ചന്ദ്ര “എന്നറിയിച്ചു.
യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :