ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്; എതിര്‍പ്പുമായി തഹസിൽദാർ

ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്; എതിര്‍പ്പുമായി തഹസിൽദാർ

 sabarimala , sabarimala protest , police , പൊലീസ് , നിരോധനാജ്ഞ , ശബരിമല , സന്നിധാനം
പത്തനംതിട്ട| jibin| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (20:20 IST)
ശബരിമലയിലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രഖ്യാപിച്ച നീട്ടണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നല്‍കി.

ജനുവരി 14വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫീസറിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുക്കുക.

അതേസമയം, നിരോധനാജ്ഞ നിലനിർത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചൂണ്ടിക്കാട്ടി റാന്നി, കോന്നി തഹസിൽദാർമാർ പത്തനംതിട്ട കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയന്ത്രണം ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെതുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :