‘യതീഷ് ചന്ദ്രയ്ക്ക് വിനയം പോര, പറഞ്ഞ് മനസിലാക്കണം’- മുഖ്യമന്ത്രിയെ ഉപദേശിച്ച് ഗവർണർ

അപർണ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (09:58 IST)
വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ശബരിമലയിലെ നിലവിലെ സംഘർഷസാഹചര്യത്തിലാണ് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി സംസാരിച്ചത്. നിരവധി നിർദേശങ്ങളാണ് ഗർവർണൻ നൽകിയത്.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തേക്കുള്ള വഴിയിലും ആവശ്യത്തിനു ശുദ്ധജലം, ശുചിമുറികള്‍, വിശ്രമ മുറികള്‍ എന്നിവ ഇല്ലെന്നും, നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നും അദേഹം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി.

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അവിടേക്കു പോകാന്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ അതു പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. എല്ലാം പരിശോധിച്ചു വേണ്ടതു ചെയ്യാമെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.

ശബരിമലയില്‍ ഒരുപാട് ക്രിമിനലുകള്‍ വരുന്നുണ്ടെന്നും അവിടെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു മതിയായ ബഹുമാനം നല്‍കാതെയാണ് എസ്പി സംസാരിച്ചതെന്നു ഗവര്‍ണര്‍ പറഞ്ഞു. കുറേക്കൂടി നയത്തിലും വിനയത്തോടെയും പെരുമാറേണ്ടതായിരുന്നു. പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :