റിയ ചക്രബർത്തിയുടെ ഹർജി തള്ളി, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (11:56 IST)
ഡൽഹി: ബോളിവുഡ് നടൻസുശാന്ത് സ്ങ് രജ്പുതിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സുഷാന്തിന്റെ മരണത്തിൽ തനിയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പറ്റ്നയിൽനിന്നും മുംബൈയിലേയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള റിയ ചക്രബർത്തിയുടെ ഹർജി തള്ളിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കൊടതി അംഗീകരിയ്ക്കുകയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയ്ക്കും കുടുംബങ്ങൾക്കുമെതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നൽകിയത്. സുശാന്തിനെ റിയ സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ബിഹാർ പൊലീസിന്റെ ശുപാർഷയെ അംഗികരിച്ച് കേസ് സിബിഐയ്ക്ക് കൈമാറിയതായി നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :