കൊവിഡ്; അഞ്ച് മാസത്തിനിടെ രാജ്യത്ത് തൊഴിൽ നഷ്ടമായത് രണ്ടുകോടി ആളുകൾക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (10:57 IST)
ഡൽഹി: കൊവിഡ് 19 സാധാരണക്കാരുടെ തൊഴിൽ മേഖലയിൽ ഉണ്ടാക്കിയത് വലിയ ദുരന്തമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വലിയ തൊഴിൽ നഷ്ടമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ജൂലൈയിൽ മാത്രം 50 ലക്ഷം പേർക്കാണ് രാജ്യത്ത് തൊഴിൽ നഷ്ടമായത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട സർവേയിലാണ് ഞെട്ടിയ്ക്കുന്ന വിവരം ഉള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.89 കൊടി ആളുകൾക്കാണ് ജോലി നഷ്ടമായത്.

അസംഘടിത, മാസശമ്പള തൊഴിൽ മേഖലകളിലാണ് ഇത്രയുമധികം ആളുകൾക്ക് ജോലി നഷ്ടമായത്. മാസശമ്പള മേഖലയിൽ ജോലി നഷ്ടമായവർക്ക് ജോലി തിരികെ ലഭിയ്ക്കന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്. ഈ മേഖലകളിൽ തൊഴിൽ നഷ്ടം ഇപ്പോഴും തുടരുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 32 ശതമാനത്തൊളം മാസശമ്പള വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ 75 ശതമാനം അളുകളെയും ലോക്ഡൗൺ ബാധിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :