നിയന്ത്രണങ്ങളോടെ രാജ്യത്തെ സിനിമ തീയറ്ററുകൾ തുറന്നേക്കും

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 19 ഓഗസ്റ്റ് 2020 (11:35 IST)
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകിയേക്കും. കർശന ഉപാധികളോടെയാവും തീയറ്ററുകൾ തുറക്കാൻ അനുമതി
നൽകുക, ഇതിനായി സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കും. ഒറ്റ സ്ക്രീൻ മാത്രമുള്ള തിയറ്ററുകൾക്കാവും ആദ്യ ഘട്ടത്തിൽ അനുമതി നൽകുക മൾടിപ്ലക്സ് തീയറ്ററുകൾക്ക് തുടക്കത്തിൽ അനുമതി ലഭിച്ചേക്കില്ല.

സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിയ്ക്കാൻ അനുവദിയ്ക്കു. തീയറ്ററിലെ മൊത്തം സീറ്റുകളുടെ മൂന്നിൽ ഒന്നിൽ മാത്രമേ ആളുകൾക്ക് പ്രവേശനം നൽകാവു. കരസ്പർശം കൂടാതെ ടിക്കറ്റ് ലഭ്യമാക്കണം, ഓരോ ഷോയ്ക്ക് ശേഷവും തിയറ്ററുകൾ അണുവിമുക്തമാക്കണം എന്നിങ്ങനെയുള്ള നിബന്ധനകളൂടെ അടിസ്ഥാനത്തിലാവും തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :