നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ മരിച്ച നിലയിൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 7 ഫെബ്രുവരി 2021 (12:11 IST)
ചെന്നൈ: തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖറിനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈയിലെ വസതിയിൽ ശ്രീവാസ്തവ് ചന്ദ്രശേഖറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'വലിമൈ തരായോ' എന്ന വബ് സീരീസിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കെയാണ് മരണം. ധനുഷിനെ നായകനാക്കി. ഗൗതാം മേനോൻ സംവിധാനം ചെയ്ത 'എനൈ നോക്കി പായും തോട്ടൈ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :