മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ; താരീഖ് അൻറുമായി ചർച്ച നടത്തി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 7 ഫെബ്രുവരി 2021 (10:29 IST)
കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐ‌സിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി മാണി സി കാപ്പൻ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാല വിഷയത്തിൽ തത്വത്തിൽ സമവായത്തിൽ എത്തിയിരുന്നു.

പാല സീറ്റിന് പകരം വിജയ സാധ്യതയുള്ള ഒരു സീറ്റും മറ്റു മൂന്ന് നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിയ്ക്ക് നൽകാം എന്നായിരുന്നു ധാരണ. പിന്നാലെ എൽഡിഎഫിൽ തന്നെ തുടരും എന്ന് എൻസി‌പി പ്രഖ്യാപിയ്ക്കുകയും ചെയ്തു. ധാരണ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേൽ കേരളത്തിലെത്തും എന്ന് എൻസിപി വ്യക്താമാക്കുകയും ചെയ്തു. എന്നാൽ വ്യാഴ്ചാച കേരളത്തിൽ എത്തിയ പ്രഫുൽ പട്ടേലിന് ഇന്നലെ ഉച്ചവരെയും സന്ദർശനത്തിന് സമയം ലഭിയ്ക്കതെ വന്നതോടെ ചർച്ച നടന്നില്ലെന്ന് പ്രഫുൽ പട്ടേൽ പവാറീനെ അറിയിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫിനായി മത്സരിയ്ക്കേണ്ടിവരും എന്ന് മാണി സി കാപ്പൻ ശരദ്‌ പവാറിന് കത്തച്ചു എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :