രണ്ടുതവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല: എന്തുവന്നാലും പാലായിൽ മത്സരിയ്ക്കും: മാണി സി കാപ്പൻ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 7 ഫെബ്രുവരി 2021 (11:35 IST)
കോട്ടയം: എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ല എന്ന് പാല എംഎൽഎ മാണി സി കാപ്പൻ. കൂടിക്കഴ്ചയ്ക്ക് രണ്ട് തവണ സമയം തേടി എങ്കിലും സമയം അനുവദിച്ചില്ല. ഇതിന് കാരണം എന്താണെന്ന് അറിയില്ല. പാല ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കണം എന്ന് ഇപ്പോഴും ആരും ആവശ്യപ്പെട്ടിട്ടില്ല. എന്തുവന്നാലും പാലായിൽ തന്നെ മത്സരിയ്ക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നും പറഞ്ഞു.

മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതായും ഇതിന്റെ ഭാഗമായി താരീഖ് അൻവറുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പാലാ സീറ്റിൽ തർക്കിച്ച് മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകും എന്ന് കരുതുന്നില്ല എന്ന് എൻസി‌പി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിയ്ക്കാം എന്നാണ് വ്യക്തമാക്കിയത് എന്നും
ടി പ്പി പീതാംബരൻ അറിയിച്ചു. മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകും എന്നത് തെറ്റായ വാർത്തയാണെന്ന് എകെ ശശീന്ദ്രനും പ്രതികരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :