Rijisha M.|
Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (15:17 IST)
സിദ്ദിഖിന്റെ വാർത്താ സമ്മേളനവും അതിന് ജഗദീഷ് നൽകിയ മറുപടിയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിക്കൊണ്ടിരുന്നത്. എന്നാൽ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നവും ഇല്ലെന്ന് സിദ്ദിഖും ജഗദീഷും വ്യക്തമാക്കി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
അമ്മ എന്ന സംഘടനയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും അധിക്ഷേപിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ സംസാരിച്ചതില്‍ രോഷം പൂണ്ടാണ് സിദ്ദിഖ് അത്തരത്തില്‍ സംസാരിച്ചതെന്ന് ജഗദീഷ് വ്യക്തമാക്കി. വാട്‌സപ്പിൽ അയച്ച ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു ഇരുവരുടേയും മറുപടി.
'ഇടിച്ച് ഷേപ്പ് മാറ്റുമെന്ന്' ഞങ്ങൾ തമാശയ്‌ക്ക് പറയും അതുപോലെ ഇതുവരെ ചെയ്‌തിട്ടില്ല. സിദ്ദിഖ് വികാരഭരിതനായി കുറച്ചു കൂടുതല്‍ പറഞ്ഞു പോയതാണ്. അത് വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിന്റെ കാര്യം അറിയാതെയാണ് സിദ്ദിഖ് സംസാരിച്ചതെന്നും സിദ്ദിഖും ജഗദീഷും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാലും വ്യക്തമാക്കി.