അപർണ|
Last Modified വെള്ളി, 19 ഒക്ടോബര് 2018 (14:22 IST)
രേവതി, പാർവതി, പത്മപ്രിയ എന്നിവരെ നടിമാർ എന്ന് വിളിച്ചത് ആക്ഷേപിക്കാനല്ലെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. നടിമാർ എന്ന് മാത്രം വിളിച്ചുവെന്ന രേവതിയുടെ പരാതിയോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
രേവതി എന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത് 13 ആം വയസ്സിലാണ്. നല്ല അടുപ്പമാണ് അവരുമായിട്ടുള്ളത്. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്കറിയില്ല. നടിമാർ എന്ന് വിളിച്ചത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഇത് നടീ നടന്മാരുടെ സംഘടനയാണ്. അപ്പോൾ അങ്ങനെയല്ലേ വിളിക്കാൻ കഴിയുകയുള്ളു. നടിമാരെന്ന് വിളിച്ചത് ആക്ഷേപിക്കാനല്ല.
വ്യക്തിപരമായി എല്ലാം എന്റെ നേർക്കാണ് വരുന്നത്. ബാധിക്കുന്നതും എന്നെയാണ്. എല്ലാത്തിനും കാരണക്കാരൻ
മോഹൻലാൽ ആണെന്ന് പറയുന്നതിലും വരുത്തി തീർക്കുന്നതിലും അത്രപ്തിയുണ്ട്. ആരോപണങ്ങൾ ഉയരുമ്പോൾ എനിക്ക് സന്തോഷിക്കാൻ കഴിയില്ല.
എന്നിലേക്ക് വിരൽ ചൂണ്ടുന്നത് എന്തിനാണ്?. രാജിവെച്ച നടിമാർ മാപ്പ് പറയേണ്ടതില്ല. നിങ്ങൾ ധൈര്യമായി എഴുതിക്കോളൂ ദിലീപിനെ
അമ്മ പുറത്താക്കി എന്ന്. മോഹൻലാൽ എന്ന വ്യക്തിക്ക് നേരെ എല്ലാവരും വിരൽ ചൂണ്ടുന്നത് എന്തിന്?
ആദ്യമേ ഞാൻ അവരോട് പറഞ്ഞതാണ് പെട്ടന്ന് തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന്. എന്നിട്ടും അവർ പത്രസമ്മേളനം നടത്തി, അവരുടെ തീരുമാനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. രാജി വെച്ച് പോയവരെ എന്തിന് തിരിച്ച് വിളിക്കണം. ജനറൽ ബോഡി തീരുമാനിച്ച ശേഷം മാത്രമേ
അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളു.
ജഗദീഷും സിദ്ദിഖും തമ്മിൽ ഭിന്നതയില്ല. അമ്മ, ഡബ്ല്യുസിസി വിഷയങ്ങൾ ചാനലുകൾ മാറി മാറി ചർച്ച ചെയ്യുന്നു. പലതും എന്റെ തലയിലാണ് വെയ്ക്കുന്നത്. എന്തിനാണ് ഞാൻ അടി വാങ്ങുന്നത്? നടിമാർ മാപ്പ് പറയണമെന്ന് എനിക്കഭിപ്രായമില്ല. - മോഹൻലാൽ പ്രതികരിച്ചു.