ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 18 ഡിസംബര്‍ 2019 (11:09 IST)
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാറിന്റെ ഹർജി.
എം.ടി.യുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് ശ്രീകുമാറിന്റെ പ്രധാന ആരോപണം. എന്നാല്‍ തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി. കോടതിയെ സമീപിച്ചത്. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു. എന്നാൽ, 4 വർഷം കഴിഞ്ഞിട്ടും അതുണ്ടാകാതെ വന്നതോടെയാണ് എം ടി നിയമപരമായ വഴികൾ സ്വീകരിച്ചത്.