മാമാങ്കത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് മോഹൻലാൽ ഫാൻസോ? ഒടിയന്റെ പ്രതികാരമോ? - സംവിധായകൻ പറയുന്നു

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (10:15 IST)
മമ്മൂട്ടി നായകനായ മാമാങ്കത്തിനെതിരെ അതിശക്തമായ ഡീഗ്രേഡിംഗ് ആണ് നടക്കുന്നത്. മുൻപ് ചിത്രമായ ഒടിയനു നടന്ന ഡീഗ്രേഡിംഗിനു സമം. അതോടെ, ഒടിയനു മറുപടിയെന്നോണം മാമാങ്കത്തെ ഡീഗ്രേഡിംഗ് ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുന്നത് മോഹൻലാൽ ഫാൻസ് ആണെന്ന ഒരു പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ, ഈ ആരോപണത്തോട് പ്രതികരിക്കുകയാണ് മാമാങ്കത്തിന്റെ സംവിധായകൻ എം പത്മകുമാർ.

‘ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.‘

‘സിനിമയെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബര്‍ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവര്‍ തനിയെ പിന്‍മാറുമെന്ന് തന്നെയാണ് വിശ്വാസം.’ പദ്മകുമാര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :