ബുംറയെ അനുകരിച്ച് രോഹിത് ശർമയുടെ മകൾ സമൈറ, വീഡിയോ വൈറൽ !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 4 ഏപ്രില്‍ 2020 (09:54 IST)
ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുംറയെ അനുകരിച്ച് രോഹിത് സർമയുടെ മകൾ സമൈറ. ബുംറ തന്നെയാണ് കുസൃതി നിറഞ്ഞ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ തരംഗമായി കഴിഞ്ഞു. ബും ബും കാണിക്കാറുള്ളത് എങ്ങനെയാണ് എന്ന് റിതിക സമൈറയോട് ചോദിയ്ക്കുന്നത് വിഡിയോയിൽ കേൾക്കാം.

ഇതോടെ കുഞ്ഞ് സമൈറ കൈ കൈ ഉയർത്തിക്കാണിച്ച് താരത്തെ അനുകരിയ്ക്കുന്നു. മകളുടെ കുസൃതി ആസ്വദിയ്ക്കുന്ന രോഹിത ശർമയെയും വീഡിയോയിൽ കാണാം. 'എന്നേക്കാൾ നന്നായി അണ് അവൾ ചെയ്യുന്നത്. ഞാൻ അവളൂടെ വലിയ ആരാധകനാണ്' എന്ന കുറിപ്പോടെയാണ് ബുംറ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഇൻസ്റ്റഗ്രാമിൽ രോഹിതും ബുംറയും നടത്തിയ ലൈവ് ചാറ്റ് ഷോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :