ഏപ്രിൽ 30 വരെ സർവിസ് നടത്തില്ല, ബുക്കിങ് നിർത്തിവച്ചതായി എയർ ഇന്ത്യ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 4 ഏപ്രില്‍ 2020 (10:35 IST)
ഡൽഹി: ഈ മാസം മുപ്പത് വരെ സർവീസുകൾ നടത്തില്ല എന്ന് എയർ ഇന്ത്യ.
ഏപ്രിൽ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചതായും അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗൺ ഈ മാസം 14ന് അവസാനിക്കും. എന്നാൽ 14 ശേഷമുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ 14 ശേഷം ഏത് തിയതിയിലേക്കും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക്‌ഡൗൺ ഘട്ടം‌ ഘട്ടമായി പിൻവലിയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ പ്രധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോക്‌ഡൗൺ പിൻവലിച്ചാലും യാത്രാവിലക്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :