ലോക്‌ഡൗണിൽ പ്രഭാത നടത്തം, കൊച്ചിയിൽ സ്ത്രീകൾ ഉൾപ്പടെ 41 പേർ അറസ്റ്റിൽ, കുടുങ്ങിയത് ഡ്രോൺ പരിശോധനയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 4 ഏപ്രില്‍ 2020 (10:35 IST)
കൊച്ചി: ലോക്‌ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയവരെ പൊലീസ് പിടികൂടി. കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ത്രീകൾ ഉൽപ്പടെ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് അളുകൾ പുറത്തിറങ്ങുന്നതായി പൊലീസിന് വ്യക്തമായത്. ലോക്‌ഡൗൺ ലംഘിച്ചതിനും കൂട്ടം കൂടിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എപ്പിഡെമിക് ആക്റ്റ് പ്രകാരമാണ് കേസ്.

ഡ്രോൺ ഉപയോഗിച്ചുള്ള പൊലീസിന്റെ നിരീക്ഷണത്തിൽ ആളുകൾ കൂട്ടം ചേർന്ന് പ്രഭാത നടത്തത്തിന് എത്തുന്നതായി പൊലിസ് കണ്ടതോടെ നേരത്തെ ഇത് വിലക്കിയിരുന്നു. എന്നാൽ വീണ്ടും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി പിന്നീട് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതോടെ പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :