ഷെയ്ൻ തിരിച്ച് വന്നില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് കൊച്ചിയിലൂടെ നടക്കും ഞാൻ; ഇതൊരു വെല്ലുവിളി തന്നെയെന്ന് സംവിധായകൻ

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (18:13 IST)
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ യുവനടൻ ഷെയ്ൻ നിഗത്തെ വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര. ഷെയ്ൻ അധികം വൈകാതെ തന്നെ സിനിമയിലേക്ക് തിരിച്ച് വരുമെന്നും നിർമാതാക്കൾ പറയുന്നതൊന്നും നടക്കാൻ പോകുന്നില്ലെന്നും സംവിധായകൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ തല മൊട്ടയടിക്കാം.

ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ സുകുമാരൻ വിനയൻ തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കിൽ മറ്റു സംഘടനകൾ വിൽക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്.

2011 ൽ ഒരു നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് .ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ല . അതിൻറെ പണി പുറകെ വരുന്നുണ്ട്. ഞാൻ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു . സംഘടനയിൽ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കൾ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു.

കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.

ഇപ്പോൾ പറയുന്നു ലോക്കേഷനുകൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകൾ ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ .എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. ഷെയിൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ്ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു. മിസ്റ്റർ രഞ്ജിത്ത് ഏതാനും നാളുകൾക്കുള്ളിൽ ഇയാൾ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാൻ പറയുന്നു തുടർന്ന് അയാൾ സിനിമയിലുണ്ടാവും , അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എംജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി ...

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പൂരം നടക്കുന്ന ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കുള്ള ...

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; ...

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ
സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...