ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുരാതന ജീവികളെ കാനഡയിൽ കണ്ടെത്തി, അമ്പരന്ന് ശാസ്ത്രലോകം !

Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (12:44 IST)
ജീവനെ കുറിച്ചും ജീവികളെ കുറിച്ചും മനുഷ്യൻ പഠനം നടത്താൻ ആരംഭിച്ചിട്ട് നൂറ്റാണ്ടുകൾ ആയി. ജാലമാണ് ഭൂമിയിൽ ജീവന് ആധാരമായി മാറിയത് എന്നാണ് മിക്ക പഠനങ്ങളിൽ നിന്നും കണ്ടെത്തിയത്. ഇപ്പോഴിതാ ആ റിപ്പോർട്ടുകൾ സാധൂകരിക്കുന്ന മറ്റൊരു കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നു. ഇന്ന് ഭുമിയിൽ ജിവിച്ചിരിക്കുനതിൽ വച്ച് ഏറ്റവും പുരാതനമായ സൂക്ഷ്മ ജിവികളെ ക്യനഡയിൽനിന്നും കണ്ടെത്തയിരിക്കുകയാണ് ഗവേഷകർ.

കാനഡയിലെ ഒന്റാറിയോയിലെ കിഡ് പാറയിടുക്കിൽൽ ഭൂനിരപ്പിൽനിന്നും ഏകദേശം 2.4 കിലോമീറ്റർ ആഴത്തിൽനിന്നുമാണ് ഈ ജീവികളെ ടൊറന്റൊ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. കാംബ്രിയൻ യുഗത്തി മുൻപുള്ളതാണ് കിഡ് പാറയിടുക്ക്. ഇതിനടിയിലെ ജലത്തിന് പാറയേക്കാൾ പഴക്കമുണ്ട്. ഈ ഭാഗത്തെ ഭൂഗർഭ ജലത്തിനും അതിലെ സൂക്ഷ്മ ജീവികൾക്കും ദശലക്ഷക്കണക്കിന് വർഷങ്ങൽ പഴക്കമുണ്ടാകാം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പാറയിടുക്കിൽ കുഴിച്ച രണ്ട് കുഴൽ കിണറുകൾ വഴി ഭൂഗർഭ ജലം ശേഖരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഈ പാറയിടുക്കിലെ ഭൂഗർഭ ജലത്തിന് ഭൂനിരപ്പിലുള്ള ജലവുമായി ഒരു കാലത്തും ബന്ധം ഉണ്ടായിട്ടില്ല എന്നാണ് ഗവേഷകരുടെ നിഗമനം. ജലത്തിൽനിന്നും സൾഫർ പോലുള്ള ധാതുക്കൾ നേരിട്ട് സ്വീകരിക്കുകയാണ് ഈ ജീവികളുടെ രീതി. ഭൂമിക്കടിയിൽ വ്യത്യസ്ഥമായ ഒരു ജൈവവ്യവസ്ഥ നിലനിൽക്കുന്നു എന്ന അനുമാനങ്ങളെ ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :