ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇന്ന് 'ഓർബിറ്ററി'ൽനിന്നും 'ലാൻഡർ' വേർപിരിയും

Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (10:38 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പേടകത്തിലെ പ്രത്യേക യന്ത്ര സംവിധാനം 52 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിച്ചാണ് ദീശാക്രമീകരണം നടത്തിയത്.

നിർണായകമായ ഘട്ടമാണ് ഇനി മുന്നിലുള്ളത് ചന്ദ്രയാൻ പേടകത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിനെ വേർപ്പുത്തുക എന്നതാന് അടുത്തത്. തിങ്കളാഴ്ച 12.45നും 1.45നും ഇടയിയിൽ പേടകത്തിൽ നിന്നും ലാൻഡർ വേർപ്പെടും. പിന്നീട് പേടകത്തെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാനാകും.

ലാൻഡറിനെ രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് മാത്രമേ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കാനാവു. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗത്ത് സോഫ്റ്റ് ലാൻഡ് ചെയ്യും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുക.

ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻ ചന്ദോപരിതലത്തിൽ സഞ്ചരിച്ച് പഠനം നടത്തുന്ന റോവർ പുറത്തിറങ്ങും. നാലു മണിക്കുറുകൾ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് റോവർ വിവരങ്ങൾ കൈമാറും. ഓർബിറ്ററിൽനിന്നും ലാൻഡറിനെ വേർപ്പെടുത്തുന്ന ദൗത്യത്തിൽ ആശങ്കകൾ ഇല്ലെന്ന് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :