ഇവർ എല്ലാ കാര്യത്തിലും വ്യത്യസ്തരായിരിക്കും, പ്രണയത്തിൽപോലും !

Last Modified ശനി, 31 ഓഗസ്റ്റ് 2019 (20:01 IST)
എല്ലാവർക്കും അവരുടേതായ ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. മീനം രാശിയിൽ ജനിച്ചവർക്കും ഇങ്ങനെ ചില സ്വഭാവങ്ങളുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള വ്യക്തിത്വമായിരിക്കും ഇവരുടേത്. ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. ഓരോ കാര്യങ്ങളിലും തങ്ങളുടേതായ വ്യത്യസ്‌തത ഇവർ ആഗ്രഹിക്കും. ചില കാര്യങ്ങളിൽ ഇവരുടെ തീരുമാനങ്ങൾ മറ്റുള്ളവരിൽ അപ്രീതിക്കും കാരണമാകും.

വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന ഇത്തരക്കാർ ജോലിയിലും പഠനത്തിലും വ്യത്യസ്‌തത പുലർത്തും. വിശാല ഹൃദയത്തിന് ഉടമകളായിരിക്കും ഇവർ. പൊതുവേ ദയാശീലം കൂടിയ ഇവർ മറ്റുള്ളവരെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരായിരിക്കും. സ്വപ്‌ന സഞ്ചാരികളായ ഇവർക്ക് ഏത് സാഹചര്യങ്ങളിൽ നിന്നും പെട്ടെന്നുതന്നെ രക്ഷപ്പെടാനാകും.

റൊമാൻസ് ഇഷ്‌ടപ്പെടുന്ന ഇവർക്ക് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്‌ടമായിരിക്കും. സ്വന്തമായി ജീവിത പങ്കാളികളെ കണ്ടെത്താൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും ഇവർ. മറ്റുള്ളവർക്ക് ഇവരുടെ മനസ്സ് പെട്ടെന്ന് വായിച്ചെടുക്കാൻ പറ്റില്ല. ഇവർ പൊതുവെ ഒറ്റയ്‌ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. എപ്പോഴും സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :