ദിലീപിന്റെ ബാലന്‍ വക്കീല്‍ പണികൊടുത്തു; നിവിന്‍ പോളിക്കെതിരെ രൂക്ഷവിമര്‍ശനം - ടൊവിനോയും കുടുങ്ങി

ദിലീപിന്റെ ബാലന്‍ വക്കീല്‍ പണികൊടുത്തു; നിവിന്‍ പോളിക്കെതിരെ രൂക്ഷവിമര്‍ശനം - ടൊവിനോയും കുടുങ്ങി

  nivin pauly , b unnikrishnan , dileep , kodathi samaksham balan vakeel , കോടതി സമക്ഷം ബാലന്‍ വക്കീല്‍ , സണ്ണി വെയ്ന്‍, ടൊവിനോ തോമസ് , ദിലീപ് , നിവിന്‍ പോളി
കൊച്ചി| jibin| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2018 (11:38 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍‘ എന്ന ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച നടന്‍ നിവിന്‍ പോളിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

നിവിന് പുറമെ ടീസര്‍ ഷെയര്‍ ചെയ്‌ത സണ്ണി വെയ്ന്‍, ടൊവിനോ തോമസ് എന്നിവരുടെ പോസ്‌റ്റിന് നേരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഒരു കുറ്റവാളിയുടെ സിനിമയെ പ്രോത്സാഹിപ്പിച്ച നിങ്ങളെ കുറിച്ചോര്‍ത്ത് പുച്ഛം തോന്നുന്നു എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലോ മറ്റു പ്രധാന വിഷയങ്ങളിലോ ഇന്നേവരെ പ്രതികരിക്കാതെ മൗനം പാലിച്ചവര്‍ ഇപ്പോള്‍ കുറ്റാരോപിതനായ ഒരു താരത്തെ പിന്തുണയ്‌ക്കുന്ന പ്രവണത ശരിയാണോ എന്നും ചോദ്യം ശക്തമാണ്. അതേസമയം, ദിലീപ് കുറ്റവാളിയെന്ന് തെളിയാത്ത സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ പാടില്ലെന്ന കമന്റുകളുമുമുണ്ട്.

‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് എത്തുന്നത്. പാസഞ്ചര്‍ എന്ന സിനിമയ്‌ക്ക്
ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.

മോഹന്‍‌ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :