പ്രേക്ഷക മനസ് കീഴടക്കാൻ ഈ ഉമ്മയും മകനും!

അപർണ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (10:25 IST)
പേര് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു സിനിമയാണ് ടൊവിനോ തോമസ് ഉര്‍വ്വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉമ്മയും മകനും തമ്മിലുളള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ആയിഷയായി ഉര്‍വ്വശി എത്തുമ്ബോള്‍ മകന്‍ ഹമീദാകുന്നത് ടൊവിനോയാണ്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം ഉര്‍വ്വശി ഒരു മുഴുനീളം അമ്മ വേഷവുമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

പ്രേക്ഷക മനസ് കീഴടക്കുന്ന സിനിമയാണ് ഇതെന്നാണ് ആദ്യറിപ്പോർട്ടുകൾ. മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :