ഹിറ്റ്ലർ വളർത്തിയ ചീങ്കണ്ണി, ആ കഥകളിലെ 'സറ്റേൺ' 84ആം വയസിൽ വിടവാങ്ങി, വീഡിയോ
വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 26 മെയ് 2020 (10:50 IST)
ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ വളർത്തിയതെന്ന് കരുതപ്പെടുന്ന ചീങ്കണ്ണി സറ്റേൺ മോസ്കോയിലെ മൃഗശാലയിൽ ചത്തു. 84 ആമത്തെ വയസിലാണ് മരണം. കാട്ടിലെ ചീങ്കണ്ണികൾക്ക് സാധാരണ 50 വർഷമാണ് ആയുസ്. 1936 അമേരിക്കയിലായിരുന്നു സറ്റേണിന്റെ ജനനം. എന്നാാൽ ഈ ചിങ്കണ്ണിയെ പിന്നീട് ജർമൻ മൃഗശാലയിലേയ്ക്ക് കൊടുത്തു എന്നാണ് കഥ.
1943ൽ സഖ്യ ശക്തികൾ ബെർലിൽനിൽ ബോംബാക്രമണം നടത്തിയപ്പോൾ. മൃഗശാലയിൽനിന്നും സറ്റേൺ എങ്ങോട്ടോ രക്ഷപ്പെട്ടു. എന്നാൽ മൂന്നു വർഷത്തിന് ശേഷം ബ്രീട്ടീഷ് സൈന്യത്തിന് ലഭിച്ച ചീങ്കണ്ണിയെ സോവിയേറ്റ് യൂണിയന് കൈമാറുകയായിരുന്നു. ഇതിന് ശേഷമാണ് സറ്റേൺ ഹിറ്റ്‌ലർ വളർത്തിരുന്ന മുതലയായിരുന്നു എന്ന തരത്തിൽ കഥകൾ പ്രചരിയ്ക്കാൻ തുടങ്ങിയത്.