Rijisha M.|
Last Updated:
ചൊവ്വ, 10 ജൂലൈ 2018 (08:45 IST)
വൻ വിവാദങ്ങൾ സൃഷ്‌ടിച്ച
സോളാർ തട്ടിപ്പിന് പിന്നാലെ മറ്റൊരു തട്ടിപ്പിൽപെട്ട് സരിത എസ് നായർ. കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സരിതയ്ക്കതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ച് തരാം എന്നുപറഞ്ഞ് 40 ലക്ഷത്തോളം രൂപ തട്ടിയതിലാണ് സരിതയ്‌ക്കെതിരെ കുരുക്ക് മുറുകുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി വിസ്‌താരത്തിന് ഹാജരാകാത്തതിനെത്തുടാർന്നാണ് അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോടതി ജാമ്യം റദ്ദാക്കുകയും ചെയ്‌തു. നിരവധി തവണ സരിതയോട് കോടാതിയിൽ ഹാരജാരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സരിത അതെല്ലാം നിരാകരിക്കുകയായിരുന്നു.
സോളാർ കേസിന് പിന്നാലെയാണ് ഇത്തരത്തിലൊരു കേസ് വീണ്ടും വന്നിരിക്കുന്നത്. നേരത്തെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിതാ എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമര്‍ശവും നീക്കാനാണ് ഹൈക്കോടതി ഉത്തരവ് വന്നത് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കിയിരുന്നു.