സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളി; സരിതയുടെ കത്ത് ഒഴിവാക്കി

സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളി; സരിതയുടെ കത്ത് ഒഴിവാക്കി

OOmmen chandy , solar case , Saritha s nair , സരിത , ഉമ്മന്‍ ചാണ്ടി , സോളാര്‍ കേസ് , ലൈംഗിക ആരോപണം
കൊച്ചി| jibin| Last Updated: ചൊവ്വ, 15 മെയ് 2018 (11:44 IST)
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതാ എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമാര്‍ശവും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി കോടതി അന്വേഷണത്തിൽ തടസ്സമില്ലെന്നും വ്യക്തമാക്കി.

ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയത്. കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്‍ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച ഭാഗങ്ങളിൽ ഭേദഗതി വരുത്തി.

കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ മാറ്റിയെന്ന വാദം നിലനിൽക്കില്ല. കമ്മിഷന് മുമ്പാകെ ഹാജരായി പറയാനുള്ളത് പറഞ്ഞശേഷം റിപ്പോർട്ട് സമര്‍പ്പിക്കുമ്പോള്‍ പരിഗണനാ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് ചോദ്യം ചെയ്യലിന് മുതിരുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :