സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായത് എങ്ങനെ?; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍

തിരുവനന്തപുരം| AISWARYA| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (13:07 IST)
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു.

എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമാവുകയും പുതിയ പേരുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :