Last Updated:
ബുധന്‍, 5 ജൂണ്‍ 2019 (15:16 IST)
മിനി സ്കേർട്ടുകളും, ഷോർട്ട്‌സും ധരിച്ചെത്തുന്ന വനിതാ ജീവനക്കാക്ക് അധിക ശമ്പളം നൽകും എന്ന് ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് ഒരു റഷ്യൻ കമ്പനി. കമ്പനിയുടെ തീരുമാനം വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. കമ്പനിയിലെ 70 സതമാനത്തോളം വരുന്ന പുരുഷൻമാരെ സംതൃപ്തിപ്പെടുത്താനാണ് ഇത്തരം ഒരു നീക്കം എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
'ഫെമിനിനിറ്റി മാരത്തോൺ' എന്ന ക്യാംപെയിന്റെ ഭാഗമായിട്ടാണ് കമ്പനി വനിതാ ജീവനക്കാർക്ക് ഇത്തരം ഒരു ഓഫർ നൽകിയിരിക്കുന്നത്. വസ്ത്രം ധരിക്കുന്നതിന് പ്രത്യേക മാർഗനിർദേശവും കമ്പനി മുനോട്ട് വക്കുന്നുണ്ട്. കാൽ മുട്ടിന് 5 സെന്റീമീറ്റർ മുകളിൽ വരെ മാത്രമുള്ള വസ്ത്രങ്ങളും മിനി സ്കേർട്ട്‌സും ഷോർട്ട്‌സുകളുമാണ് വനിതാ ജീവനക്കാർ ധരിക്കേണ്ടത്. ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജോലിക്കാർക്ക് 100 റഷ്യൻ റൂബിൾസ് (106.11 രൂപ) ശമ്പളത്തോടൊപ്പം അധികം നൽകും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
'മിക്ക സ്ത്രീകളും സ്കേർട്ട്‌സും ഷോർട്ട്‌സുമെല്ലാം ധരിച്ചാണ് ഓഫീസിൽ വരാറുള്ളത്. അതിനാൽ ജോലി സഹചര്യങ്ങളിൽ സ്ത്രീത്വത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് ഇത്തരം ഒരു നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ടിമുകളിലെ അംഗങ്ങൾ തമ്മിലുള്ള അടുപ്പം കൂടൂതൽ ശക്തമാക്കാൻ സാധിക്കും എന്നാണ് കമ്പനിയുടെ വക്താവ് ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചത്.