സാഹചര്യം മാറിയെന്ന് ഹൈക്കോടതി; രഹന ഫാത്തിമയ്‌ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

സാഹചര്യം മാറിയെന്ന് ഹൈക്കോടതി; രഹന ഫാത്തിമയ്‌ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

 rehana fathima , bail , police , sabarimala protest , sabarimala , ഫേസ്‌ബുക്ക് , രഹ്ന ഫാത്തിമ , മതവികാരം , ശബരിമല
കൊച്ചി| jibin| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (11:54 IST)
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പമ്പ സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്. മതവികാരങ്ങൾ വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ പോസറ്റിടരുത് എന്നീ ഉപാധികളോടെയാണ് ജസ്‌റ്റീസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ അവര്‍ തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ മതവികാരം വൃണപ്പെട്ടു എന്ന് കാണിച്ച് ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് നവംബര്‍ 27 നാണ് ഇവര്‍ അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :