വിവാഹ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവച്ചു; 14കാരന്‍ തല്‍ക്ഷണം മരിച്ചു - വരനും കൂട്ടരും പിടിയില്‍

വിവാഹ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവച്ചു; 14കാരന്‍ തല്‍ക്ഷണം മരിച്ചു - വരനും കൂട്ടരും പിടിയില്‍

  death , police , wedding , firing , boy killed , പൊലീസ് , അറസ്‌റ്റ് , വെടിവയ്‌പ്പ് , യുവാവ് , വരന്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (11:59 IST)
വിവാഹ ആഘോഷത്തിനിടെ വരനും കൂട്ടരും നടത്തിയ വെടിവെപ്പില്‍ 14 കാരന് ദാരുണാന്ത്യം. നോയിഡയിലെ ഗോഡി ബച്ചേഡ ഗ്രാമത്തിലാണ് സംഭവം. ഗൗരവ് എന്ന കുട്ടിയാ‍ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

വിവാഹ ആഘോഷം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വരനും കൂട്ടരും വിവാഹവേദിയില്‍വച്ച് വെടിയുതിര്‍ത്തത്. ആഘോഷം അതിരുവിട്ടതോടെ ശ്രദ്ധയില്ലാതെ വെടി വെക്കുന്നതിനിടെയാണ് ഗൗരവിന് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തല്‍ക്ഷണം മരിച്ചു.

കുട്ടി മരിച്ചതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വരനടക്കം നാലുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. വിവാഹചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റുതെളിവുകളും ശേഖരിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.

വിവാഹചടങ്ങിനിടെ ആഘോഷം കൊഴുപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വെടിവെപ്പ് നടത്തുന്നത് ഉത്തരേന്ത്യയില്‍ സാധാരണമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :