Last Modified വെള്ളി, 7 ജൂണ്‍ 2019 (17:44 IST)
പല തരത്തിലുള്ള പൂജകൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ബംഗൾരുരിൽ നടന്ന ഒരു പൂജയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.
മഴ പെയ്യുന്നതിനായി ബംഗളുരിവിൽ ഒരു അമ്പലത്തിൽ നടന്ന പുജയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങ:ളിൽ പറക്കുകയാണ്. രണ്ട് പൂജാരിമാർ വെള്ളം നീറച്ച ചെമ്പിൽ ഇറങ്ങി സ്മാർട്ട്‌ഫോണുകളിൽ നോക്കിയിരിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബംഗളുരുവിലെ സോമേശ്വര ക്ഷേത്രത്തിലാണ്
പൂജ നടന്നത് ജൂണിൽ നേരത്തെ തന്നെ മഴയെത്തുന്നതിനായുള്ളതായിരുന്നു പൂജ. ഒരു പൂജാരി അഗ്നി കുണ്ഠത്തിനരികിലിരുന്നു പൂജ ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം പിന്നിൽ രണ്ട് പൂജാരിമാർ വെള്ളം നിറച്ച ചെമ്പിൽ ഇറങ്ങിയിരുന്ന് സ്മാർട്ട്‌ഫോണിൽ നോക്കിയിരിക്കുന്നു. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തിയത്.
പല തരത്തിലുള്ള കമന്റുകളാണ് സോഷ്യിൽ മീഡിയയിൽ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടൂന്നത്. ചില ചിത്രത്തെ തമാശയായി കാണുമ്പോൾ. ഇത് ആചാരത്തിന്റെ ഭാഗമാണെന്ന് പറയുന്നുണ്ട് ചിലർ. ആചാരത്തിന്റെ ഭാഗമാണെങ്കിൽ എന്തിന് സ്മാർട്ട്‌ഫോണുകൾ പൂജാരികൾ ഉപയോഗിക്കുന്നു എന്ന് ചിലർ ചോദ്യം ഉന്നയിക്കുന്നുണ്ട്. പൂജാരിമാർ സ്മാർട്ടിഫോണിൽ നോക്കി മന്ത്രം വായിക്കുന്നതാവാം എന്നാണ് ഇത്തരം കമന്റുകൾക്ക് പലരും നൽകിയിരിക്കുന്ന മറുപടി.