സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാൻ എം പിക്ക് റോഡ് ഷോകൾ അവശ്യമോ ?

Last Modified വെള്ളി, 7 ജൂണ്‍ 2019 (16:53 IST)
വയനാട് മണ്ഡലത്തിൽനിന്നും ആരെയും അമ്പരപ്പിക്കുന്ന റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയിച്ച് ഇന്ത്യൻ പാർലമെന്റിൽ എത്തിയത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയ പരാജയം നേരിട്ടപ്പോഴും. അമേഠി രാഹുലിന് നഷ്ടമായപ്പോൾ പോലും കേരളത്തിലെ മികച്ച നേട്ടവും വയനട്ടിലെ റെക്കോർഡ് ഭൂരിപക്ഷവും രാഹുൽ ഗാന്ധിക്ക് തുണയായി.

അമേഠിയിൽ പരാജയപ്പെട്ടതോടെ രാഹുൽ ഏതു മണ്ഡലം തിരഞ്ഞെടുക്കുമെന്ന ചോദ്യങ്ങളും ഇല്ലതായി. ഇപ്പോൾ വയാൻട് മണ്ഡലത്തിലെ എം പിയാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ എന്നതും. നെഹ്റു കുടുംബത്തിലെ അംഗമെന്നതുമുൾപ്പടെയുള്ള സ്ഥാനങ്ങൾ മാറ്റിവച്ചാൽ ജനങ്ങൾ വയനാട് മണ്ഡലത്തിൽ നിന്നും ജയിപ്പിച്ച് പാർലമെന്റിലേക്കയച്ച കോൺഗ്രസ് എം പി.

സ്വന്തം മണ്ഡലത്തിൽ റോഡ് ഷോകളിലൂടെയാണോ ഒരു എംപി സന്ദർശനം നടത്തേണ്ടത് ? തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികളിൽ റോഡ് ഷോകൾ അതിന്റെ പൊലിമയുടെ ഭാഗമാണെന്ന് പറയാം എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഒരു എംപി ജനങ്ങളെ കാണേണ്ടത് റോഡ് ഷോകളിലൂടെയാണോ എന്നത് പ്രസക്തമായ ചോദ്യമാണ്.



സാധാരന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെയുള്ള റോഡ് ഷോ പ്രഹസനങ്ങളിലൂടെയാണ് എംപി തന്റെ മണ്ഡലത്തെ നോക്കിക്കാണുന്നത് എങ്കിൽ അത് കോൺഗ്രസിന്റെ തന്നെ പതനത്തിലേക്കായിരിക്കും വഴിവെക്കുക. ഗ്ലാമറസായ ഒരു എം യെ തുടക്കത്തിലെല്ലാം കാണാൻ ജനങ്ങൾക്ക് ഇഷ്ടമായിരിക്കും. എന്നാൽ തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത ഒരു എം പിയേയും ജനങ്ങൽ അംഗീകരിക്കില്ല. ഏത് കോട്ടയും തകരും എന്ന് കാട്ടിത്തന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇക്കഴിഞ്ഞത് എന്നത് മറന്നുകൂടാ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :